ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 15 ലെ ഒരു വെയർഹൗസിൽ ഇന്നലെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് തീപിടുത്തമുണ്ടായി. എങ്കിലും ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ ആർക്കും പരിക്കില്ലാതെ തന്നെ തീപിടുത്തം പെട്ടെന്ന് നിയന്ത്രണവിധേയമാക്കി.
പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന റഫ്രിജറേറ്റഡ് യൂണിറ്റുകൾ സൂക്ഷിച്ചിരുന്ന ഒരു സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 1:27 ന് അധികൃതർക്ക് അടിയന്തര കോൾ ലഭിച്ചു, തുടർന്ന് സമീപത്തുള്ള സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന യൂണിറ്റുകളെ ഉടൻ അയക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഉടനെ, തീ അണയ്ക്കുന്നതിനും അയൽ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയുന്നതിനും ടീമുകൾ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിച്ചു.
ഷാർജ അൽ നഹ്ദ പ്രദേശത്തെ ഒരു ബഹുനില കെട്ടിടത്തിൽ ഇന്നലെ ഞായറാഴ്ച ഉണ്ടായ തീപിടുത്തത്തിൽ 5 പേർ മരിച്ചിരുന്നു.