അബുദാബി: അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്ഥാപനത്തിൽ ഇന്നലെ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ തീപിടുത്തം അബുദാബി പോലീസിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തണുപ്പിക്കൽ, പുക നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ വേഗത്തിൽതന്നെ പൂർത്തിയായി, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ഷാർജ അൽ നഹ്ദ പ്രദേശത്തെ ഒരു ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 5 പേർ മരിച്ചിരുന്നു. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 15 ലെ ഒരു വെയർഹൗസിലും ഇന്നലെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് തീപിടുത്തമുണ്ടായി. ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ ആർക്കും പരിക്കില്ലാതെ തന്നെ തീപിടുത്തം പെട്ടെന്ന് നിയന്ത്രണവിധേയമാക്കി.