ഷാർജ അൽ നഹ്ദയിൽ കഴിഞ്ഞ ഞായറാഴ്ച്ച ഒരു ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഗുരുതരമായ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്ക്കും മാനേജർക്കും എതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് 51 നിലകളുള്ള ഒരു റെസിഡൻഷ്യൽ ടവറിൽ ഉണ്ടായ തീപിടുത്തത്തിൽ, അഞ്ച് താമസക്കാരുടെ ജീവൻ ദാരുണമായി അപഹരിക്കപ്പെട്ടത്.
42 റെസിഡൻഷ്യൽ നിലകളും ഒമ്പത് നില പാർക്കിംഗും ഉൾപ്പെടുന്ന കെട്ടിടത്തിൽ ഓരോ നിലയിലും ആറ് അപ്പാർട്ടുമെന്റുകൾ ഉണ്ടായിരുന്നു. അടിയന്തര ഘട്ടത്തിൽ 148 താമസക്കാരെ വിജയകരമായി ഒഴിപ്പിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു