ഗുരുതരമായ നിയന്ത്രണ ലംഘനങ്ങളും ദുരുപയോഗങ്ങളും കണ്ടെത്തിയതിനെതുടർന്ന് ഹെയ്‌വൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്, അതിന്റെ മുൻ CEO ക്രിസ്റ്റഫർ ഫ്ലിനോസ്, അനുബന്ധ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ കനത്ത പിഴ ചുമത്തിയതായി അബുദാബി ഗ്ലോബൽ മാർക്കറ്റ് (ADGM ) അറിയിച്ചു.
ബന്ധപ്പെട്ട മൂന്ന് കക്ഷി കമ്പനികളുടെയും ക്രിസ്റ്റഫർ ഫ്ലിനോസിന്റെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ലംഘനങ്ങളും ദുരുപയോഗങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയതായി എഡിജിഎമ്മിന്റെ ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അതോറിറ്റി (FSRA) പറഞ്ഞു.
ഹെയ്‌വൻ എഡിജിഎമ്മിന്റെ ഫിനാൻഷ്യൽ സർവീസസ് പെർമിഷന്റെ (FSP) ലൈസൻസ് റദ്ദാക്കിയതായും, എഡിജിഎമ്മിലെ ഒരു ഫിനാൻഷ്യൽ സർവീസസ് ബിസിനസിൽ ഫ്ലിനോസിനെ അനിശ്ചിതമായി ഏതെങ്കിലും പ്രവർത്തനം നിർവഹിക്കുന്നതിൽ നിന്ന് വിലക്കിയതായും, ഉൾപ്പെട്ട നാല് കക്ഷികൾക്ക് 8.85 മില്യൺ ഡോളർ (32.5 മില്യൺ ദിർഹം) സാമ്പത്തിക പിഴ ചുമത്തിയതായും അതോറിറ്റി അറിയിച്ചു.
കേമാൻ ഐലൻഡ്‌സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എസി ഹോൾഡിംഗ് ലിമിറ്റഡിനെതിരെ 3.6 മില്യൺ ഡോളർ പിഴയും, എസി ലിമിറ്റഡിനെതിരെ (Hayvn ADGM) 3 മില്യൺ ഡോളറും, എസി ഹോൾഡിംഗ് ലിമിറ്റഡിനെതിരെ 1.5 മില്യൺ ഡോളറും, ക്രിസ്റ്റഫർ ഫ്ലിനോസിനെതിരെ 750,000 ഡോളറും പിഴ ചുമത്തി.