ദുബായിലെ മാൾ ഓഫ് ദി എമിറേറ്റ്സിൽ 5 ബില്യൺ ദിർഹം നിക്ഷേപിച്ച് വൻ വികസനം ഒരുങ്ങുന്നു.
100 പുതിയ സ്റ്റോറുകൾ, ഒരു പുതിയ തിയേറ്റർ, ഒരു പുതിയ ഇൻഡോർ, ഔട്ട്ഡോർ ഡൈനിംഗ് പ്രിസിങ്ക്റ്റ്, കൂടുതൽ വിനോദ ഇടങ്ങൾ, വെൽനസ് എന്നിവയാണ് പുതിയതായി ഒരുക്കുന്നത്. 1.1 ബില്യൺ ദിർഹം ചെലവഴിച്ച് 20,000 ചതുരശ്ര മീറ്റർ അധിക സ്ഥലം കൂട്ടിച്ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്ന് മാൾ ഓഫ് ദി എമിറേറ്റ്സിന്റെ ഉടമയും നടത്തിപ്പുകാരനുമായ മാജിദ് അൽ ഫുതിം പറഞ്ഞു.
2030-ൽ “പുതിയ സാധ്യതകളുടെ മാൾ” സൃഷ്ടിക്കുക എന്ന ദർശനത്തിന്റെ ഭാഗമാണ് മാളിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വിപുലീകരണം.