കല്യാൺ ഡവലപ്പേഴ്‌സ് തിരുവനന്തപുരത്ത് രണ്ട് പദ്ധതികൾ പൂർത്തിയാക്കി താക്കോൽ കൈമാറി

Kalyan Developers completes and hands over keys to two projects in Thiruvananthapuram

തിരുവനന്തപുരം: കല്യാൺ ഡവലപ്പേഴ്‌സ് തിരുവനന്തപുത്ത് രണ്ട് ഭവന പദ്ധതികൾ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. എൻഎച്ച് ബൈപ്പാസിൽ വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേ, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റി എന്നീ പദ്ധതികളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. തിരുവനന്തപുരത്തെ 63 താമരയിലാണ് കൈമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. ഇതോടെ കല്യാൺ ഡവലപ്പേഴ്‌സ് കേരളത്തിലെമ്പാടുമായി 15 ഭവന പദ്ധതികൾ പണിപൂർത്തീകരിച്ച് താക്കോൽ കൈമാറി. തിരുവനന്തപുരത്ത് മാത്രം 5 പദ്ധതികളുടെ പണി പൂർത്തിയായി.

വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേയിൽ 14 നിലകളിലായി 90 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാർട്ട്മെൻ്റ് യൂണിറ്റുകളാണുള്ളത്. സ്വിമ്മിംഗ് പൂൾ, ജിം, പാർട്ടി ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങി ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റിയിൽ 11 നിലകളിലായി മനോഹരമായി രൂപകൽപന ചെയ്ത 55 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാർട്ട്മെന്റ് യൂണിറ്റുകളുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന കല്യാൺ ഡിവിനിറ്റിയിൽ ജിം, പാർട്ടി ഹാൾ, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വിശ്വസ്‌ത ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സിന്റെ സഹോദര സ്ഥാപനമാണ് കല്യാൺ ഡവലപ്പേഴ്സ്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ നിലവിൽ കല്യാൺ ഡവലപ്പേഴ്‌സിന് ഭവന പദ്ധതികളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 90201 55555 എന്ന നമ്പരിൽ വിളിക്കുകയോ www.kalyandevelopers.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയെ ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!