ദുബായിൽ വ്യാജ ചെക്കുകൾ നൽകി കാറുകൾ വാങ്ങുന്ന ദമ്പതികളുടെ നേതൃത്വത്തിലുള്ള സംഘത്തെ ദുബായ് പോലീസ് പിടികൂടി. ഒരു ജനപ്രിയ ക്ലാസിഫൈഡ് വെബ്‌സൈറ്റ് വഴിയാണ് ഇവർ ഇടപാടുകൾ നമടത്തിയിരുന്നത് . കാർ കണ്ട് ഇഷ്ടപെട്ടതിന് ശേഷം കാർ ഉടമകൾക്ക് വ്യാജ ചെക്കുകൾ നൽകി കാർ സ്വന്തമാക്കുകയും പിന്നീട് ഫോൺ നമ്പർ ഉപേക്ഷിക്കുകയും കടന്നുകളയുകയും ചെയ്യുകയാണ് ഇവർ ചെയ്തിരുന്നത്.
കാർ ഉടമകൾ ഫണ്ടുകൾ ക്ലിയർ ചെയ്യാനായി ബാങ്കിലെത്തുമ്പോഴാണ് ചെക്കുകൾ വ്യാജമാണെന്ന് അറിയുന്നത്. പിന്നീടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വാഹന വിൽപ്പനക്കാരെ ലക്ഷ്യമിട്ട് നടത്തിയ അത്യാധുനിക അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിന് നേതൃത്വം നൽകിയതിൽ ഒരു ഭർത്താവും ഭാര്യയും ഉൾപ്പെട്ടതായി ദുബായ് പോലീസ് കണ്ടെത്തി. വ്യാജ ചെക്കുകൾ നൽകി വാഹനങ്ങൾ സ്വന്തമാക്കി നിരവധി കാർ ഉടമകളെയാണ് ഇവർ കബളിപ്പിച്ചത്.
ഉടമസ്ഥാവകാശം കൈമാറുന്നതിനോ വാഹനം വാങ്ങുന്നയാൾക്ക് രജിസ്റ്റർ ചെയ്യുന്നതിനോ മുമ്പ് വിൽപ്പന നടത്താൻ സാധ്യതയുള്ളവർ മുഴുവൻ പേയ്‌മെന്റുകളും സ്വീകരിക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു.