യുഎഇയിൽ ഇന്ന് വിവിധ ഭാഗങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയും ഭാഗികമായി മേഘാവൃതമായ ആകാശവും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. പൊടി നിറഞ്ഞ കാലാവസ്ഥ ഇന്നും തുടരും, എന്നാൽ ഇന്നലത്തെ പോലെ തീവ്രമാകില്ലെന്നും അറിയിച്ചിട്ടുണ്ട്.
NCM പ്രവചനമനുസരിച്ച് ചിലപ്പോൾ പൊടികാറ്റ് വീശിയേക്കും, അപ്പോൾ തിരശ്ചീന ദൃശ്യപരത കുഞ്ഞേക്കാം. ഈ പൊടി നിറഞ്ഞ കാലാവസ്ഥ ഏപ്രിൽ 20 ഞായറാഴ്ച വരെ തുടരുമെന്ന് NCM ലെ ഒരു ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു.
തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ ഉയർന്ന താപനില 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 21 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.