അൽഐനിൽ ജോലി തേടിയെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുത്തനത്താണി വെട്ടിച്ചിറ പുന്നത്തല ചിറക്കൽ സ്വദേശി മുസ്‌തഫ(41 )യാണ് മരിച്ചത്.
ദുബായിലെ ജോലി നഷ്‌ടപ്പെട്ട് അൽഐനിലെത്തിയ ഇദ്ദേഹം സുഹൃത്തിനൊപ്പം താമസിച്ച് ജോലി അന്വേഷിക്കവേയാണ് മരണം സംഭവിച്ചത്.