കളഞ്ഞുകിട്ടിയ പാസ്പോർട്ടും പണവും പോലീസിലേൽപ്പിച്ച യുഎഇ സ്വദേശിയെ പോലീസ് ആദരിച്ചു.
അൽ ഫഖാ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അലി ദർവിഷ് ഹസ്സൻ അലി അൽ ബ്ലൂഷി എന്ന സ്വദേശിയ്ക്ക് പാസ്പോർട്ടും പണവും കളഞ്ഞുകിട്ടിയത്.
അലി ദർവിഷ് ഹസ്സൻ അലി അൽ ബ്ലൂഷിയുടെ സത്യസന്ധതയ്ക്കും പ്രശംസനീയമായ പ്രവർത്തനങ്ങൾക്കും അൽ ഫഖാ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ഹിലാൽ അൽ ഖൈലി അദ്ദേഹത്തെ ആദരിച്ചു. അൽ ബ്ലൂഷിയുടെ നല്ല പെരുമാറ്റത്തിന് ബ്രിഗേഡിയർ അൽ ഖൈലി അദ്ദേഹത്തിന് അഭിനന്ദന സർട്ടിഫിക്കറ്റ് സമ്മാനിച്ചു.