തൃശൂർ പെരിഞ്ഞനം സ്വദേശി ദുബായിൽ നിര്യാതനായി. പൊൻമാണിക്കുടം വെങ്കിടങ്ങ് വീട്ടിൽ സത്യനാണ് മരിച്ചത്. 60 വയസായിരുന്നു. 30 വർഷമായി പ്രവാസിയായ ഇദ്ദേഹം ദേയ്‌രയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ഈമാസം ഒന്ന് മുതൽ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ആശുപത്രിയിലായതിനാൽ ഭാര്യ അജിതയെ സഹോദരങ്ങൾ നാട്ടിൽ നിന്ന് ദുബായിലെത്തിച്ചിരുന്നു. മക്കൾ: ശ്രീരാഗ്, അക്ഷയ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.