സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച സൗദി അറേബ്യ സന്ദർശിക്കും.
ഏപ്രിൽ 22 മുതൽ 23 വരെയാണ് നരേന്ദ്ര മോദിയുടെ സന്ദർശനം, മൂന്നാം തവണ അധികാരമേറ്റ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ രാജ്യ സന്ദർശനമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു
മുമ്പ്, 2016 ലും 2019 ലും അദ്ദേഹം 2 തവണ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. നമ്മുടെ ബഹുമുഖ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും, പരസ്പര താൽപ്പര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറാനും ഈ സന്ദർശനം അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.