യുഎഇയിലെ കത്തോലിക്കാ പള്ളികൾ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കണമെന്നും “എല്ലാ ദൈവജനങ്ങളെയും അതത് ഇടവകകളിൽ നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടിയുള്ള കുർബാനയിൽ പങ്കെടുക്കാൻ ക്ഷണിക്കണമെന്നും” ദക്ഷിണ അറേബ്യയിലെ (Avosa) അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി OFM Cap ആഹ്വാനം ചെയ്തു.
“തെക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിലെ ദൈവജനം സഭയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സേവനത്തിന് എപ്പോഴും നന്ദിയുള്ളവരായിരിക്കും, പ്രത്യേകിച്ച് യുഎഇയിലെ എല്ലാ ജനങ്ങളും ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ വളരെയധികം ദുഃഖിതരാണ്, 2019 ൽ അബുദാബി സന്ദർശിച്ചതിന് ഞങ്ങൾ അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നു,” ബിഷപ്പ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
“കർത്താവ് ഫ്രാൻസിസ് മാർപാപ്പയെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് സ്വീകരിച്ച് അദ്ദേഹത്തിന് നിത്യസമാധാനം നൽകട്ടെഎന്നും ,” മാർട്ടിനെല്ലി കൂട്ടിച്ചേർത്തു.