ദുബായിലെ കറാമ, ഖുസൈസ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ദുബായിലെ ഏറ്റവും വലിയ പബ്ലിക് പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്സി പുതിയ പാർക്കിംഗ് നിരക്കുകൾ ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
അൽ കറാമ (318W), അൽ ഖുസൈസ് ഫസ്റ്റ് (32W), മദീനത്ത് ദുബായ്, അൽ മെലാഹിയ (321W), അൽ കിഫാഫ് (324WP) എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പുതിയ താരിഫ് ഘടന ബാധകമാകുക.
കരാമ, അൽ ഖുസൈസ്, മദീനത്ത് ദുബായ്, അൽ മെലാഹിയ എന്നിവിടങ്ങളിൽ സോൺ W-ന് മണിക്കൂറിന് 4 ദിർഹം എന്ന ( ദിവസം മുഴുവൻ ബാധകമാകുന്ന ) ഫ്ലാറ്റ് നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക.
അൽ കിഫാഫ് WP മേഖലയിൽ പീക്ക് സമയങ്ങളിൽ (രാവിലെ 8–10 & വൈകുന്നേരം 4–രാത്രി 8) മണിക്കൂറിന് 6 ദിർഹവും, ഓഫ്-പീക്ക് സമയങ്ങളിൽ മണിക്കൂറിന് 4 ദിർഹവുമായിരിക്കും പാർക്കിംഗ് നിരക്ക്.
We introduced new parking tariffs W and WP applicable to Al Qusais First, Al Karama, Madinat Dubai Al Melaheya, and Al Kifaf.
Here's all you need to know about the tariffs:
Tariff W: AED 4/hour applicable all day.
Tariff WP: AED 4/hour during off-peak hours & AED 6/hour… pic.twitter.com/IGVSyMXVRY— ParkinUAE (@ParkinUAE) April 22, 2025