ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ എറണാകുളം ഇടപ്പള്ളി സ്വദേശിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽ വെച്ചാണ് ഇദ്ദേഹത്തെ ഭീകരർ വെടിയുതിർത്തത്.
ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് ഇവർ താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്.