ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഇന്ന് ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ യുഎഇയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള 2 പേർ കൊല്ലപ്പെട്ടതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിൽ നിന്നും ജമ്മു കശ്മീരിലേക്ക് പോയ ഉദ്വാനി രദീപ് കുമാർ (Udhwani Rradeep Kumar),
നേപ്പാളിൽ നിന്നും ജമ്മു കശ്മീരിലേക്ക് പോയ സുന്ദീപ് നെവ്പെയ്ൻ (Sundip Nevpane ) എന്നിവരാണ് കൊല്ലപ്പെട്ടത്.
നിലവിൽ ലഭിച്ച കൊല്ലപ്പെട്ട 16 പേരുടെ പട്ടികയില്‍ ഇവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും നിലവിൽ ലഭിച്ചിരിക്കുന്ന പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.