ദുബായ് ടെർമിനൽ 3 ലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിൽ ഇപ്പോൾ 15 സെക്കൻഡിനുള്ളിൽ പാസ്പോർട്ട് നിയന്ത്രണ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകുന്ന ഒരു സംരംഭം ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു.
മുഖം തിരിച്ചറിയലിനും ഐഡന്റിറ്റി വെരിഫിക്കേഷനുമായി അത്യാധുനിക AI സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്ന ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ സേവനം.10 യാത്രക്കാർക്ക് 15 സെക്കൻഡിനുള്ളിൽ തന്നെ പാസ്പോർട്ട് നിയന്ത്രണ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും.
ഈ സേവനത്തിലൂടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങളുടെ ഭാഗമായി തിരിച്ചറിയൽ പരിശോധനയ്ക്കായി നിർത്താതെ തന്നെ യാത്ര ചെയ്യാൻ കഴിയും. ദുബായ് എഐ വീക്കിനോട് അനുബന്ധിച്ചാണ് ഈ സേവനം GDRFA ഒരുക്കിയിരിക്കുന്നത്.