ഇന്നലെ ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ദുബായിൽ താമസിച്ച് ജോലി ചെയ്തിരുന്ന 33 കാരനായ നീരജ് ഉധ്വാനി ജയ്പൂർ സ്വദേശിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് നീരജിന്റെ അടുത്ത ബന്ധു സ്ഥിരീകരിച്ചു.
ധനകാര്യ വിദഗ്ദ്ധനായ നീരജ് ഉധ്വാനി ഭാര്യയോടൊപ്പം കശ്മീരിൽ ഒരു ചെറിയ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ആക്രമണത്തിനിടെ വെടിയേറ്റ് മരിച്ചതെന്ന് ബന്ധു പറഞ്ഞു. ഹിമാചൽ പ്രദേശിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിനായാണ് ദമ്പതികൾ ഇന്ത്യയിലേക്ക് പോയത്.
ജയ്പൂർ സ്വദേശിയായ നീരജ് ദീർഘകാലമായി ദുബായിലുണ്ടായിരുന്നു. ഇന്ത്യൻ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം കുട്ടിക്കാലത്ത് ആണ് ദുബായിലേക്ക് താമസം മാറിയത് .