ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫേയേഴ്‌സ് (GDRFA-Dubai)ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ദുബായിലെ ക്രെസന്റ് സ്‌കൂൾ സന്ദർശിച്ചു. കെഎച്ച്ഡിഎ-ദുബായ് ഡയറക്ടർ ജനറൽ ഐഷ് അബ്ദുള്ള മിറാനും ക്രെസന്റ് സ്‌കൂളിലെത്തിയിരുന്നു. ഇരുവരുടെയും സന്ദർശനത്തിന് നന്ദി അറിയിക്കുന്നുവെന്നും ഇവരുടെ സാന്നിദ്ധ്യം തങ്ങളുടെ സ്‌കൂളിന് കൂടുതൽ പ്രചോദനം നൽകുന്നുവെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
ക്രെസന്റ് സ്‌കൂൾ ചെയർമാനും സ്ഥാപകനുമായ അൽ ഹജ് എൻ ജമാലുദ്ദീനുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തി.