അബുദാബിയിലെ ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയുടെ ജനാലയിൽ നിന്ന് വീണു മരിച്ച എറണാകുളം തോട്ടറ പാറയില്‍ അലക്സ് ബിനോയുടെ (17) മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും
അബുദാബി ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലക്സ് ബിനോയ്. പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷാഫലം കാത്തിരിക്കുകയായിരുന്നു. മാത്രമല്ല നാട്ടിലെ ഒരു കോളേജിൽ താൽക്കാലിക പ്രവേശനവും നേടിയിരുന്നു
ബിനോയ് തോമസിന്റെയും എൽസി ബിനോയിയുടെയും മൂന്നാമത്തെ മകനായിരുന്നു അലക്സ്. സഹോദരങ്ങൾ: ഡോ. രാഹുൽ ബിനോയ് (ആലപ്പുഴ), രോഹിത് ബിനോയ് (പോളണ്ട്).
കെട്ടിടത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ബിനോയിയെ ഉടൻ അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനോയ് കെട്ടിടത്തിൽനിന്ന് വീണ വിവരം വാച്ച്മാൻ വിളിച്ചറിയിക്കുമ്പോഴാണ് വീട്ടുകാരറിയുന്നത്. ജനാലയിൽ നിന്ന് അലക്സ് എങ്ങനെ വീണു എന്നതിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം നടന്നത്
നടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ ഞായറാഴ്‌ച തോട്ടറിയിലെ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.