അബുദാബി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും ഇരു ജനതയുടെയും പ്രയോജനത്തിനായി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അവർ ചർച്ച ചെയ്തു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഇന്ത്യൻ പ്രധാനമന്ത്രിയോട് ഷെയ്ഖ് മുഹമ്മദ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും യുഎഇ നിരാകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.