ഗ്ലോബൽ വില്ലേജിൽ 12 വയസും അതിൽ താഴെയുമുള്ള കുട്ടികൾക്ക് ഇപ്പോൾ സൗജന്യ പ്രവേശനം ആസ്വദിക്കാം. ഈ പ്രത്യേക പ്രമോഷൻ 2025 മെയ് 11 ന് സീസൺ 29 ന്റെ അവസാനം വരെയാണ് നീണ്ടുനിൽക്കുക.
3 വയസ്സിന് താഴെയുള്ള കുട്ടികൾക്കും, 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും, ഭിന്നശേഷിക്കാർക്കും മാത്രമാണ് നേരത്തെ സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്.