വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് 2025 -27 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ ദുബായ് മാർകോപ്പോള ഹോട്ടൽ ഹാളിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ അംബസിഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുക്കുകയും വേൾഡ് മലയാളി കൌൺസിലിന്റെ ബാക്കു (അസർബൈജാൻ) വിൽ വച്ച് നടക്കുന്ന ഗ്ലൊബൽ കോൺഫറൻസിന്റെ ലോഗോ ഗ്ലോബൽ വ.പി.ചാൾസ് പോളിന്റെയും ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗം സി.യൂ.മത്തായിയുടെയും സാന്നിധ്യത്തിൽ ദുബായ് പ്രൊവിൻസിന് കൈമാറുകയും ചെയ്തു.
വി.എസ്.ബിജുകുമാർ (ചെയർമാൻ), ലാൽ ഭാസ്കർ (പ്രസിഡന്റ്), ബേബി വർഗീസ് (സെക്രട്ടറി), സുധീർ പൊയ്യാരാ (ട്രഷറർ), അഡ്വ. ഹാഷിക് തൈകണ്ടി (വൈസ് പ്രസിഡന്റ് – അഡ്മിൻ) , ലക്ഷ്മി ലാൽ (വി.പി.- ഓർഗനൈസേഷൻ) , ലാൽ രാജൻ (വി.പി.- മെമ്പർഷിപ്പ്) , രാജേഷ് ജി കുറുപ്പ് (വി.സി.- ആർട്സ് ആൻഡ് കൾച്ചകറൽ) , വിദ്യ അനീഷ് (വി.പി.ചാരിറ്റി) അനീഷ് ബാദ്ഷ (വി.സി.-പ്രൊജക്റ്റ്), സുധീർ നായർ , ഷിബു മൊഹമ്മദ് (ജോ.സെക്രട്ടറിമാർ), റൈജോ (ജോ.ട്രഷറർ), റാണി സുധീർ (ലേഡീസ് വിങ് പ്രസിഡന്റ്), ആൻ ജൂഡിൻ (സെക്രട്ടറി), മേരാ ബേബി (ട്രഷറാർ) , സച്ചിൻ സഞ്ജീവ് (യൂത്ത് ഫോറം പ്രസിഡന്റ്) , യുത്ത് ഫോറം സെക്രട്ടറി. അഡ്വ :ഷെഹസാദ് അഹമ്മദ് എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചടങ്ങിൽ ഗ്ലോബൽ സെക്രട്ടറി സി.എ.ബിജു, ഗ്ലോബൽ വനിതാ ഫോറം ചെയർമാൻ എസ്താർ ഐസക്, മിഡിലീസ്റ്റ് വനിതാ ഫോറം സെക്രട്ടറി മിലാന ,വി.പി.സ്മിത ജയൻ, മിഡിലീസ്റ്റ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് , ഉമ്മുൽ ഖുവൈൻ പ്രോവിൻസ് ചെയർമാൻ ചാക്കോ ഊളക്കാടൻ , ഷാർജ പ്രോവിൻസ് പ്രസിഡന്റ് അജിത്, ചെയർമാൻ സാവൺകുട്ടി, തുടങ്ങീ വിവിധ പ്രോവിൻസ് പ്രതിനിധികൾ എന്നിവർ ദുബായ് പ്രൊവിൻസ് സംഘടിപ്പിച്ച പൊതുചടങ്ങിൽ ആശംസകൾ അറിയിച്ചു.