പൊതുജനാരോഗ്യത്തിന് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നതായി കണ്ടെത്തിയ അബുദാബിയിലെ അൽ ഫലാഹ് സ്ട്രീറ്റിലുള്ള ”സെലക്ട് റെസ്റ്റോറന്റ് ” ഇന്ന് ഏപ്രിൽ 29 ചൊവ്വാഴ്ച അബുദാബി ഭക്ഷ്യ സുരക്ഷാ അതോറിറ്റി (Adafsa) അടപ്പിച്ചു.
ഇതേകാരണത്താൽ ഏപ്രിൽ 10 ന് ന്യൂ ഷഹാമയിൽ സ്ഥിതി ചെയ്യുന്ന കോഹിനൂർ റെസ്റ്റോറന്റ് അടച്ചുപൂട്ടാനും അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അബുദാബിയിലെ ഭക്ഷണശാലകളിലും റസ്റ്റോറന്റുകളിലും അതോറിറ്റി പതിവായി പരിശോധനകൾ നടത്താറുണ്ട്, പലപ്പോഴും പ്രാദേശിക മാനദണ്ഡങ്ങൾ പാലിക്കാത്തതോ ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതോ ആയ സ്ഥലങ്ങൾ അടച്ചുപൂട്ടാറുണ്ട്.