യുഎഇയിൽ കൊടും ചൂട് തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമാണിതെന്നും NCM പറഞ്ഞു.
ഇന്നത്തെ കാലാവസ്ഥ ബുള്ളറ്റിൻ അനുസരിച്ച്, ആകാശം ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കും, ഉൾനാടൻ പ്രദേശങ്ങളിൽ 42°C നും 46°C നും ഇടയിലും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 39°C മുതൽ 44°C നും ഇടയിലും താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പർവതപ്രദേശങ്ങളിൽ ഉയർന്ന താപനില 32°C നും 39°C നും ഇടയിലാണ്.
ഇന്നലെ, അബുദാബിയിലെ അൽ ഷവാമഖിൽ ഉച്ചയ്ക്ക് 1:15 ന് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 46°C രേഖപ്പെടുത്തി, വേനൽക്കാല സാഹചര്യങ്ങളുടെ ആദ്യകാല തീവ്രതയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
2024 നെ അപേക്ഷിച്ച്, ഈ വർഷം ലഭിച്ച മഴയുടെ അളവ് വളരെ കുറവാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) കാലാവസ്ഥാ വിദഗ്ദ്ധനായ അഹമ്മദ് എൽ കമാലി പറയുന്നതനുസരിച്ച്, മഴയിലെ കുറവ് ആഗോള കാലാവസ്ഥാ പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.