2024 ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആദ്യ പാദത്തിൽ ഷാർജയിലെ ഹോട്ടൽ താമസത്തിൽ 13 ശതമാനം വർധനവ് രേഖപ്പെടുത്തി. ഷാർജയിൽ 486,000 വിനോദസഞ്ചാരികൾ.എത്തിയതായും ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ പറഞ്ഞു,
തന്ത്രപരമായ ടൂറിസം പദ്ധതികളും അടിസ്ഥാന സൗകര്യ പദ്ധതികളിലെ വികസനവും വിമാനത്താവള വിപുലീകരണ പരിപാടിയും “നിച്” റിട്രീറ്റുകളും ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമാക്കി ഷാർജയെ മാറ്റി.
കൂടാതെ, വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാർഷിക യാത്രക്കാരുടെ എണ്ണം 8 ദശലക്ഷത്തിൽ നിന്ന് 25 ദശലക്ഷമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും അദ്ദേഹം എടുത്തുപറഞ്ഞു.
ഏപ്രിൽ 28 മുതൽ മെയ് 1 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ട്രാവൽ ആൻഡ് ടൂറിസം ഇൻഡസ്ട്രി എക്സിബിഷൻ ഇവന്റായ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ മൂന്നാം ദിവസമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഷാർജയെ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കുക എന്നതാണ് എസ്.സി.ടി.ഡി.എയുടെ പരിപാടിയിലെ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.