അബുദാബി ഇന്ത്യൻ എംബസിയിൽ നാളെ മെയ് 2 ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
നാളെ മെയ് 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണിവരെയാണ് ഓപ്പൺ ഹൗസ് നടക്കുക. തൊഴിൽ പ്രശ്നങ്ങൾ, കോൺസുലാർ കാര്യങ്ങൾ, വിദ്യാഭ്യാസ കാര്യങ്ങൾ, ക്ഷേമ പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ചർച്ച ചെയ്യുന്നതിന് സമൂഹാംഗങ്ങൾക്ക് എംബസി ഉദ്യോഗസ്ഥരെ കാണാനുള്ള അവസരം ഓപ്പൺ ഹൗസിലൂടെ ലഭിക്കും.
പാസ്‌പോർട്ട് പുതുക്കൽ, ഏതെങ്കിലും രേഖകൾ നൽകൽ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലാർ സേവനങ്ങളൊന്നും നാളെ ഓപ്പൺ ഹൗസിൽ നൽകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.