വേനൽക്കാലത്തെ കൊടും ചൂടിൽ നിന്ന് ബീച്ച് സന്ദർശകരെ സഹായിക്കുന്നതിനായി നവീകരിച്ച ജുമൈറ ബീച്ച് ജൂലൈയിൽ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു.
ദുബായിലെ പൊതു പാർക്ക്, ബീച്ച് വികസന പദ്ധതികളുടെ പുരോഗതി ചർച്ച ചെയ്യുന്നതിനിടെയാണ്, നിർമ്മാണം പുരോഗമിക്കുന്ന ജുമൈറ ബീച്ച് ഈ വർഷം ജൂലൈയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പബ്ലിക് ഫെസിലിറ്റീസ് ഏജൻസിയുടെ സിഇഒ ബദർ അൻവാഹി പറഞ്ഞത്. ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് (GDMO) ‘മീറ്റ് ദി സിഇഒ’ പരമ്പരയുടെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അൽ മംസാർ ബീച്ചുകളിലെ മെച്ചപ്പെടുത്തലുകളെക്കുറിച്ചുള്ള അപ്ഡേറ്റുകളും അദ്ദേഹം നൽകി, അൽ മംസാർ ബീച്ച് പാർക്കിന് ചുറ്റുമുള്ള ക്രീക്ക്, കോർണിഷ് പ്രദേശങ്ങളും നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മീറ്റ് ദി സിഇഒ പരിപാടിയിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗാലിറ്റയും മുനിസിപ്പാലിറ്റിയിലെ വിവിധ സിഇഒമാരും ഇതിൽ പങ്കെടുത്തു.