മലയാളി ബിസിനസ് നെറ്റ്‌വർക്ക് ഐ.പി.എ ക്ക്‌ പുതിയ ചെയർമാൻ റിയാസ് കിൽട്ടൺ ചുമതലയേറ്റു

Riyaz Kilton takes charge of Malayali Business Network IPA

ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന്റെ (ഐപിഎ) പൊതുയോഗം ദുബായിലെ മില്ലേനിയം പ്ലാസ ഹോട്ടലിൽ വച്ച് നടന്നു “ലെറ്റ്സ് ടേക്ക് ഓഫ്” എന്ന പേരിലുള്ള ഈ സംഗമത്തിൽ, വരുന്ന രണ്ടു വർഷത്തേക്കുള്ള ഐപിഎയുടെ പുതിയ ചെയർമാനായി റിയാസ് കിൽട്ടനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

അസോസിയേഷന്റെ മറ്റ് പ്രധാന ഭാരവാഹികളായി അയൂബ് കല്ലട വൈസ് ചെയർമാനായും യൂനുസ് തണൽ കൺവീനറായും, ഷാജി നെരിക്കൊല്ലി ട്രഷററായും സ്ഥാനമേറ്റു.

CA ശിഹാബ് തങ്ങൾ, മുനീർ അൽ വഫ എന്നിവർ നേതൃത്വം വഹിച്ച പ്രോഗ്രാമിൽ, റഫീഖ് അൽ മായർ സ്വാഗതം പറയുകയും
ഐപിഎയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡയറക്ടർ ബോർഡിനെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തീരുമാനിച്ചു. ഹാരിസ് കാട്ടകത്ത്, കബീർ ടെലികോൺ, നാഗരാജ് റാവു (ഭീമാ ജ്വല്ലറി) ബിബി ജോൺ യു. ബി. എൽ, , നൗഷീർ എൻറേ എന്നിവരാണ് മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. ഫിറോസ് അബ്ദുള്ള, അഹ്‌സാൻ, അൻവർ മാനംകണ്ടത്ത്, ഫൈസൽ ഇബ്രാഹിം, ബൈജു ടോക്യോ, ഫർഹാൻ അക്തർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.പുതിയ ബോർഡ്‌ അംഗങ്ങളായ അയൂബ് കല്ലട (വൈസ് ചെയർമാൻ )നാഗരാജ് റൗ “ഭീമ ജ്വല്ലറി” (ബോർഡ്‌ മെമ്പർ) എന്നിവർ സംസാരിക്കുകയും ചെയ്തു

മലയാളി സംരംഭകരെ ഒരുമിപ്പിക്കാനും പരസ്പര സഹകരിക്കാനും ലക്ഷ്യമിട്ടുള്ള ഐപിഎ,യു എ ഇ പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി, ബിസിനസ് ശൃംഖലകളിൽ ഒന്നാണ്. കൂടുതൽ മേഖലകളിലേക്ക് ഐപിഎയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും പരസ്പര ബിസിനസ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും മലയാളി സംരംഭകർക്കിടയിൽ സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റിയാസ് കിൽട്ടൻ അറിയിച്ചു.സംരംഭക പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതിനും മലയാളി ബിസിനസുകാരെ കൂടുതൽ ശാക്തീകരിക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഫൗണ്ടർമാരായ എ കെ ഫൈസലും ഷാഫി അൽ മുർഷിദിയും വ്യക്തമാക്കി.

ചടങ്ങിൽ ഐപിഎയുടെ മുൻ ചെയർമാൻമാരായ സഹീർ സ്റ്റോറീസ്, എ കെ ഫൈസൽ, സൈനുദ്ദീൻ ഹോട്ട്പാക്ക്, , ഷംസുദ്ദീൻ നെല്ലറ, ഷംസുദ്ദീൻi ഫൈൻ ടൂൾസ്, ഷാഫി അൽ മുർഷിദി, റിയാസ് കിൽട്ടൻ, ഹാരിസ് കെ കെ, യൂനസ് തണൽ, ബഷീർ പാൻ ഗൾഫ്, ത്വൽഹത്ത് ഫോറം ഗ്രൂപ്പ്, അഡ്വ. അജ്മൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മുൻകാല ഭാരവാഹികളെ മൊമന്റോ നൽകി ആദരിക്കുകയും സഹകാരികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു. എ ബി സി ഗ്രൂപ്പ്‌ ചെയർമാൻ, മുഹമ്മദ്‌ മദനി, “FBO സെക്രട്ടറി, അനസ് മനാറ , മോട്ടിവേഷൻ സ്പീക്കർ റിയാസ് ഹക്കിം എന്നിവർ പങ്കെടുക്കുകയും അനുമോദനം അർപ്പിക്കുകയും ചെയ്തു. ഇരുന്നൂറിലധികം സംരംഭകർ ചടങ്ങിൽ പങ്കെടുത്തു.ബിസിനസ് നെറ്റ്‌വർക്കുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഐപിഎ അംഗങ്ങൾ, പരസ്പര സഹകരണത്തിലൂടെയും വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെയും പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്താനും നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാനും സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു.. ഇത്തരത്തിലുള്ള കൂട്ടായ്മകൾ വ്യക്തിഗത സംരംഭകരുടെ വളർച്ചയ്ക്ക് മാത്രമല്ല, മൊത്തത്തിലുള്ള സാമ്പത്തിക അഭിവൃദ്ധിക്കും മുതൽക്കൂട്ടാണെന്നും അവർ ചൂണ്ടിക്കാട്ടി.ബോർഡ്‌ മെമ്പർ ആയ ഷാജി നരിക്കോലി നന

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!