ഡല്‍ഹിയില്‍ കനത്ത മഴ : ഡൽഹി എയർപോർട്ടിൽ വിമാനങ്ങൾ വൈകുന്നതായി റിപ്പോർട്ടുകൾ

Heavy rain in Delhi - Reports of flight delays at Delhi Airport

ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്‌തു. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച മഴ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ ഡല്‍ഹി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. യാത്രക്കാര്‍ എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് ഇന്‍ഡിഗോയും എയര്‍ഇന്ത്യയും അടക്കമുള്ള എയർലൈനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!