ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് അടുത്ത അധ്യയന വർഷം ഫീസ് വർദ്ധിപ്പിക്കാൻ അനുമതി

Private schools in Dubai allowed to increase fees next academic year

ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് അടുത്ത അധ്യയന വർഷം ഫീസ് വർധിപ്പിക്കാൻ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി (KHDA) അനുമതി നൽകി.

2025-2026 അധ്യയനവർഷത്തിൽ 2.35 ശതമാനം ഫീസ് വർധിപ്പിക്കാനാണ് അനുമതി. ഡിജിറ്റൽ ദുബായ് അതോറിറ്റിയുമായി സഹകരിച്ച് ദുബായിലെ സ്വകാര്യ സ്‌കൂളുകൾ സമർപ്പിച്ച വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ (Education Cost Index report)വിലയിരുത്തിയാണ് ഫീസ് വർധനക്ക് അതോറിറ്റി അനുമതി നൽകിയത്.

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനായി സ്കൂ‌കൂളിൻ്റെ പ്രവർത്തന ചെലവുകൾ, ജീവനക്കാരുടെ വേതനം, മറ്റ് സേവനങ്ങൾ, വാടക എന്നിവയെല്ലാം കണക്കിലെടുത്താണ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചത്.  ദുബായ് സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോയുടെ (DSIB) ഫലങ്ങളും പതിവായി കണക്കാക്കുന്ന ECI യും അനുസരിച്ച് അവരുടെ വ്യക്തിഗത സ്കൂൾ ഗ്രേഡ് അടിസ്ഥാനമാക്കിയാണ് ഫീസ് വർദ്ധിപ്പിക്കാൻ കഴിയുന്നത്. ഏതെങ്കിലും ഫീസ് വർദ്ധനവ് ഒരു പ്രത്യേക അധ്യയന വർഷത്തേക്ക് മാത്രമേ നടപ്പിലാക്കാൻ കഴിയൂ, വരും അധ്യയന വർഷങ്ങളിലേക്ക് അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!