ഷാർജയിൽ അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കാത്ത ഡ്രൈവർമാർക്ക് 3,000 ദിർഹം പിഴയും, വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലും നേരിടേണ്ടി വരുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
എമർജൻസി വാഹനങ്ങൾക്ക് വഴിമാറാൻ ഇപ്പോഴും ധാരാളം ഡ്രൈവർമാർ പരാജയപ്പെടുന്നുണ്ട്, തീപിടുത്തം, മുങ്ങിമരണങ്ങൾ, റോഡപകടങ്ങൾ എന്നിവ പോലുള്ള രക്ഷാപ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതിനും ഇത്തരം ഡ്രൈവർമാർ കാരണമാകുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രിവൻഷൻ ആൻഡ് കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് ഹാജി അൽ സെർക്കൽ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ ഓരോ സെക്കൻഡും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകളുടെ ജീവൻ രക്ഷിക്കാൻ എത്ര വേഗത്തിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകർ ചിന്തിക്കുന്നത്. എല്ലാ ഡ്രൈവർമാരും അവരുടെ ദൗത്യത്തിൽ ഉത്തരവാദിത്തമുള്ള പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
“സൈറണുകൾ മുഴക്കുന്ന ആംബുലൻസോ ഫയർ ട്രക്കോ കാണുമ്പോൾ മാറിനിൽക്കുക. മടിക്കേണ്ട,“മറ്റുള്ളവരെ സഹായിക്കാൻ ഞങ്ങളെ സഹായിക്കൂ; അത് ഒരു പങ്കിട്ട ഉത്തരവാദിത്തമാണ്.” “അടിയന്തര വാഹനങ്ങൾക്ക് വഴങ്ങുക എന്നത് വെറുമൊരു നിയമമല്ല; അതൊരു ധാർമ്മിക കടമയാണമെന്നും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ കേണൽ സാമി അൽ നഖ്ബി കൂട്ടിച്ചേർത്തു: