ദുബായ് ഗ്ലോബൽ വില്ലേജിൽ 50 ദിർഹത്തിന് അൺലിമിറ്റഡ് ഫൺ ഓഫർ പ്രഖ്യാപിച്ചു.
തിരഞ്ഞെടുത്ത റൈഡുകൾക്ക് മാത്രമാണ് ഈ ഓഫർ എന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. മേയ് 11ന് സീസൺ അവസാനിക്കുന്നതുവരെ ഓഫർ ലഭ്യമാകും.
195 റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾകൊള്ളുന്നതാണ് ഗ്ലോബൽ വില്ലേജിലെ കാർണിവൽ മേഖല. ഇവിടെ തിരഞ്ഞെടുത്ത എല്ലാ റൈഡുകളിലും അൺലിമിറ്റഡായി ഉപയോഗിക്കാൻ ഈ പുതിയ ഓഫർ അനുവദിക്കും.