അബുദാബി ബിഗ് ടിക്കറ്റിന്റെ എറ്റവും പുതിയ സീരീസ് 274 നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിയായ താജുദീൻ കുഞ്ഞ് 25 മില്യൺ ദിർഹം സമ്മാനം നേടി കോടീശ്വരനായി.
ഏപ്രിൽ 18-നാണ് താജുദീൻ ടിക്കറ്റ് (306638) വാങ്ങിയത്, വിജയിയായ താജുദീനെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബൗച്രയും പറഞ്ഞു.