യുഎഇയിൽ വരുന്ന അധ്യയന വർഷം മുതൽ കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള സർക്കാർ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു വിഷയമായി അവതരിപ്പിക്കുന്നതിനുള്ള അന്തിമ പാഠ്യപദ്ധതിയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തിനായി ഭാവിതലമുറയെ സജ്ജമാക്കുക എന്ന രാജ്യത്തിന്റെ ദീർഘകാല ദർശനത്തിന്റെ ഭാഗമാണിതെന്ന് ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു.