യുഎഇയിൽ ഇന്ന് മെയ് 5 തിങ്കളാഴ്ച്ച താപനിലയിൽ നേരിയ കുറവും പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ( NCM ) അറിയിച്ചു.
ഇന്ന്, തീരദേശ പ്രദേശങ്ങളിൽ, പരമാവധി താപനില 44°C ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന ഹ്യുമിഡിറ്റി കാരണം, പ്രത്യേകിച്ച് ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ, ഈ പ്രദേശങ്ങളിൽ പ്രത്യേകിച്ച് മൂടൽമഞ്ഞ് അനുഭവപ്പെടാം.
ഉയർന്ന താപനില 42 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും താഴ്ന്ന താപനില 20 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. ഇന്നലെ ഉച്ചയ്ക്ക് 1:15 ന് അൽ ഷവാമേഖിൽ (അബുദാബി) രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 46.5°C ആയിരുന്നു.