ഇസ്രായേലിലേക്കുള്ള എല്ലാം വിമാന സർവീസുകളും റദ്ദാക്കാൻ വിമാനക്കമ്പനികളോട് യെമനിലെ ഹൂതി വിഭാഗം ആഹ്വാനം ചെയ്തു. കൂടുതൽ വിമാനത്താവള ആക്രമണങ്ങൾ നടത്തുമെന്നും ഹൂതി വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹൂത്തി വിമതർ ഇസ്രയേൽ വിമാനത്താവളങ്ങൾ ലക്ഷ്യമിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തു, തങ്ങളുടെ സൈന്യം “ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ” ഉപയോഗിച്ച് “ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഒരു സൈനിക നടപടി നടത്തിയതായി” ഹൂതി വിഭാഗം പറഞ്ഞു.
എന്നാൽ ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ യെമനിലെ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്നും ടെൽ അവീവിലേക്കുള്ള വിമാനം ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് യുഎഇ വിമാനക്കമ്പനിയായ ഫ്ലൈദുബായ് ഇന്നലെ ഞായറാഴ്ച അറിയിച്ചു.
എന്നാൽ നാളെ മെയ് 6 വരെ ഇസ്രായേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെക്കുമെന്ന് ഇന്ത്യൻ വിമാനക്കമ്പനി എയർ ഇന്ത്യ അറിയിച്ചിരുന്നു.