ദുബായിലെ ഷോപ്പിംഗ് മാളിലെ ഒരു സിനിമാ തിയേറ്ററിൽ നിന്ന് കളഞ്ഞ് കിട്ടിയ 17,000 ദിർഹം അൽ റാഷിദിയ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച എട്ട് വയസ്സുള്ള ഈജിപ്ഷ്യൻ പ്രവാസി ലില്ലി ജമാൽ റമദാനെ ദുബായ് പോലീസ് ആദരിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ എക്സ്പെർട്ട് ഖലീൽ ഇബ്രാഹിം അൽ മൻസൂരി, ലില്ലിയുടെ പ്രശംസനീയമായ സത്യസന്ധതയെ പ്രശംസിക്കുകയും കുടുംബത്തിന് മുന്നിൽ വെച്ച് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
ലില്ലിയും മാതാപിതാക്കളും ഒരു ഷോപ്പിംഗ് മാളിലെ ഒരു സിനിമാ തിയേറ്ററിൽ പോയപ്പോൾ ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള ഒരു ബെഞ്ചിൽ കാത്തിരിക്കുമ്പോൾ, സീറ്റിൽ ഒരു കെട്ട് പണമിരിക്കുന്നത് ലില്ലി കാണുകയായിരുന്നു. ഉടൻ തന്നെ അവൾ അത് അവളുടെ പിതാവിനെ അറിയിച്ച് കൈമാറി, പിന്നീട് കുടുംബം ഉടൻ തന്നെ അൽ റാഷിദിയ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയും പണം പോലീസിലേൽപ്പിക്കുകയുമായിരുന്നു.