ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വടക്ക്-പടിഞ്ഞാറൻ മേഖലയിൽ കനത്ത ജാഗ്രതയുമായി ഇന്ത്യ. പ്രധാനപ്പെട്ട പല വിമാനത്താവളങ്ങളും ആക്രമണത്തിന് പിന്നാലെ ഇന്ത്യ അടച്ചിട്ടുണ്ട്. ധർമശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാതരം സർവീസുകളും തടസപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പല വിമാന സർവീസുകളും പുനക്രമീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികളായ ഇൻഡിഗോ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ എന്നിവർ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്തർദേശീയ സർവീസുകൾ വഴിതിരിച്ചുവിട്ടു. അതേസമയം, പാക് വ്യോമപാതയും അടച്ചിട്ടുണ്ട്. പല വിദേശ വിമാന കമ്പനികളും പാക് വ്യോമപാത ഒഴിവാക്കിയിട്ടുണ്ട്.