ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, ദെയ്റ സിറ്റി സെന്റർ തുടങ്ങിയ മാളുകൾക്ക് പിന്നാലെ ടിക്കറ്റ് രഹിത പണമടച്ചുള്ള പാർക്കിംഗ് സംവിധാനം നടപ്പിലാക്കുന്ന മാളുകളുടെ പട്ടികയിൽ ഇപ്പോൾ ബർജുമാനും ഇടം നേടിയിട്ടുണ്ട്.
ബുർജുമാൻ മാളിലും ഇപ്പോൾ ടിക്കറ്റില്ലാത്ത പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഇപ്പോൾ പ്രവർത്തനക്ഷമമായതായി അധികൃതർ അറിയിച്ചു
പാർക്കിംഗ് സംവിധാനം പരിഷ്കരിച്ചിട്ടുണ്ടെങ്കിലും, പാർക്കിംഗ് ഫീസ് അതേപടി മാറ്റമില്ലാതെ തുടരും. ആദ്യത്തെ മൂന്ന് മണിക്കൂർ സന്ദർശകർക്ക് സൗജന്യമായി പാർക്ക് ചെയ്യാം, അതിനുശേഷം അധിക സമയത്തിനോ അതിന്റെ ഒരു ഭാഗത്തിനോ മണിക്കൂറിൽ 20 ദിർഹം ഫീസ് ഈടാക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമായി തുടരും.
നൂതനമായ ANPR (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ബർജുമാന്റെ സ്മാർട്ട് പാർക്കിംഗ് സംവിധാനം പേപ്പർലെസ്, ടച്ച്‌ലെസ് എൻട്രി, എക്സിറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു.