മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CSMIA) റൺവേകൾ നാളെ മെയ് 8 വ്യാഴാഴ്ച അറ്റകുറ്റപ്പണികൾക്കായി ആറ് മണിക്കൂർ താൽക്കാലികമായി അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
മൺസൂണിനു മുമ്പുള്ള വാർഷിക റൺവേ അറ്റകുറ്റപ്പണികൾ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിയ്ക്കും (യുഎഇ സമയം രാവിലെ 9.30നും വൈകുന്നേരം 3.30 നും ) ഇടയിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
ഈ സമയത്ത്, പ്രൈമറി റൺവേ 09/27 ഉം സെക്കൻഡറി റൺവേ 14/32 ഉം താൽക്കാലികമായി പ്രവർത്തനരഹിതമായിരിക്കുമെന്ന് CSMIA പറഞ്ഞു.