മിഡിൽ ഈസ്റ്റിലെ ആദ്യത്തെ തീം പാർക്ക് തുറക്കാനുള്ള പദ്ധതികൾ വാൾട്ട് ഡിസ്നി പ്രഖ്യാപിച്ചു.
മേഖലയിലെ ആദ്യത്തേയും ലോകത്തിലെ ഏഴാമത്തേയും ഡിസ്‌നി തീം പാർക്കാണ് അബുദാബിയിൽ തുറക്കാനൊരുങ്ങുന്നത്. യാസ് ഐലൻഡിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ അബുദാബിയിലെ തീംപാർക്ക് പ്രഖ്യാപനം നടത്തിയത്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി ആറ് തീം പാർക്കുകൾ ഡിസ്നിക്ക് ഇതിനകം ഉണ്ട്. 2016 ൽ ഷാങ്ഹായിലാണ് ഏറ്റവും പുതിയ ഉദ്ഘാടനം നടന്നത്.
പരമ്പരാഗത വാസ്‌തുവിദ്യയും നൂതനസാങ്കേതികവിദ്യവും സമ ന്വയിപ്പിച്ചാണ് പാർക്കിൻ്റെ നിർമ്മാണമെന്ന് അധികൃതർ അറിയിച്ചു. സഞ്ചാരികളെ മേഖലയിലേക്ക് ആക ർഷിക്കുന്നതിന് ഡിസ്‌നി തീം പാർക്ക് നിർണായക പങ്കുവഹിക്കുമെന്നാണ് ഏവരെയും പ്രതീക്ഷ.