വത്തിക്കാനിൽ ചിമ്മിനിയിൽ നിന്നും കറുത്ത പുക : പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനായില്ല

Black smoke from chimney in Vatican- New Pope could not be elected

വത്തിക്കാനിൽ കർദ്ദിനാൾമാർ അവരുടെ ആദ്യ കോൺക്ലേവ് വോട്ടെടുപ്പിൽ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നതിന്റെ സൂചനയായി സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് കറുത്ത പുക ഉയർന്നുവന്നതായി മാധ്യമപ്രവർത്തകർ അറിയിച്ചു.

ഇന്ത്യൻ സമയം പുലർച്ചെ 12.30 നാണ് കറുത്ത പുക ഉയർന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. യൂറോപ്പിൽ നിന്നും ഇറ്റലിയിൽനിന്നുമാണ് ഏറ്റവും കൂടുതൽ കർദിനാളുമാരുള്ളത്. കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ, കർദിനാൾ ജോർജ്ജ് കൂവക്കാട്, ഗോവ, ദാമൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന വോട്ടവകാശമുള്ള കർദിനാളുമാർ.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരപ്രകാരം, 80 വയസ്സിന് താഴെയുള്ളവർ സിസ്റ്റൈൻ ചാപ്പലിൽ രഹസ്യമായി വോട്ട് ചെയ്ത്, അവരിൽ ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം – 89 വോട്ടുകൾ – ലഭിക്കുന്നതുവരെ പോപ്പായി തിരഞ്ഞെടുക്കപ്പെടുന്നു.

89 വോട്ട് അഥവാ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാൾ ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിൻഗാമിയാകും. ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ സമവായം ആയില്ലെങ്കിൽ ആ ബാലറ്റുകൾ കത്തിക്കും.ഇതോടെയാണ് സിസ്റ്റേയൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരുന്നത്. ബാലറ്റുകൾക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സൾഫർ എന്നിവ കൂടി കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്.

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദിവസങ്ങളും ആഴ്ചകളും ചിലപ്പോൾ അതിലേറെയും നീണ്ടുപോയേക്കാം. വോട്ടെടുപ്പിനൊടുവിൽ ഒരു കർദിനാളിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ സിസ്റ്റേയൻ ചാപ്പലിലെ ചിമ്മിനിയിൽക്കൂടി വെളുത്ത പുക വരും. അവസാനവോട്ടെടുപ്പിലെ ബാലറ്റുകൾ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്‌തുക്കൾ കൂടി ചേർക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!