ഷാർജഅൽ മദാമിലെ ഫിലി പ്രദേശത്ത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ ഒരു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 24 കാരനായ എമിറാത്തി ദേശീയ ടീമിലെ ആർച്ചർ താരവും 14 വയസ്സുള്ള സഹോദരനും ദാരുണമായി മരിച്ചു.
മൂത്ത സഹോദരൻ ഓടിച്ചിരുന്ന ബൈക്ക് അമിത വേഗതയിൽ വന്ന് മറിഞ്ഞാണ് മാരകമായ അപകടം ഉണ്ടായത്. ഇളയ സഹോദരൻ സംഭവസ്ഥലത്ത് തന്നെ തൽക്ഷണം മരിച്ചു, മൂത്ത സഹോദരനെ അൽ ദൈദ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.