എച്ച്‌ബിഎൽ പിഎസ്‌എൽ എക്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
മുമ്പ് റാവൽപിണ്ടി, മുൾട്ടാൻ, ലാഹോർ എന്നിവിടങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന അവസാന എട്ട് മത്സരങ്ങൾ ഇനി യുഎഇയിലാണ് നടക്കുക.”മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂൾ, തീയതികൾ, വേദികൾ എന്നിവ യഥാസമയം പങ്കിടും,” പിസിബി പ്രസ്താവനയിൽ പറഞ്ഞു.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുപ്പത്തിയേഴ് വിദേശ കളിക്കാർ ലീഗിൽ പങ്കെടുക്കുന്നുണ്ട്.