വാട്ട്‌സ്ആപ്പ് വഴി നിയമവിരുദ്ധമായി വ്യാജ അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകിയ അബുദാബിയിലെ നാല് ആരോഗ്യ കേന്ദ്രങ്ങൾ അബുദാബി ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിച്ചു .
ആളുകളിൽ നിന്നും പണം വാങ്ങി അവധി ലഭിക്കുന്നതിന് ആവശ്യമായ അസുഖ അവധി സർട്ടിഫിക്കറ്റുകൾ ഈ കേന്ദ്രങ്ങൾ ഉണ്ടാക്കി വാട്ട്‌സ്ആപ്പ് വഴി വിതരണം ചെയ്യുന്നത് ആരോഗ്യ വകുപ്പ് കണ്ടെത്തുകയായിരുന്നു.
കൂടാതെ രോഗികളുടെ രേഖകൾ വ്യാജമായി നിർമ്മിച്ചതായും ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾക്ക് അനുചിതമായ ക്ലെയിമുകൾ സമർപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലെ ജീവനക്കാരെ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും വകുപ്പ് ഒരു പ്രസ്താവനയിൽ അറിയിച്ചു.