തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് സാഹചര്യത്തിൽ തിരിച്ചിറക്കി.
ഇന്ന് വെളളിയാഴ്ച രാത്രി 7.54 ന് 171 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനം പുറപ്പെട്ടതിന് ശേഷം പിൻഭാഗത്തുളള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ദീർഘദൂര യാത്ര ചെയ്യാനാവില്ലെന്നും വിമാനം തിരിച്ചിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേന, മെഡിക്കൽ സംവിധാനം, സി.ഐ.എസ്.എഫിന്റെ ക്യൂആർടി കമാൻഡോകൾ, വിമാനകമ്പനി ജീവനക്കാർ എന്നിവർ സജ്ജമായിരുന്നു.
രാത്രി 8.30-ഓടെയാണ് വിമാനം തിരിച്ചിറക്കിയത്.