അൽ ഐനിന്റെയും ഷാർജയുടെയും ചില ഭാഗങ്ങളിൽ ഇന്ന് മെയ് 10 ശനിയാഴ്ച വൈകുന്നേരം മിതമായതോ കനത്തതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടായി. നാളെ ഞായറാഴ്ച വൈകുന്നേരം വരെ വിവിധയിടങ്ങളിൽ മേഘാവൃതമായ അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമായത്.