ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ ആവർത്തിച്ചുണ്ടായതിനെ തുടർന്ന് അബുദാബി സിറ്റിയിലെ ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ രൂപാഷി ബംഗ്ലാ റെസ്റ്റോറൻ്റ് L.L.C അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
മുമ്പ് പല മുന്നറിയിപ്പുകൾ നൽകിയിട്ടും, വൃത്തിയുള്ള അന്തരീക്ഷത്തോടെ കൊണ്ട് നടക്കാൻ റെസ്റ്റോറന്റ് പരാജയപ്പെട്ടെന്നും ADAFSA പറഞ്ഞു.
എല്ലാ ലംഘനങ്ങളും പരിഹരിക്കപ്പെടുകയും റസ്റ്റോറന്റ് പ്രവർത്തനം പുനരാരംഭിക്കുന്നതിന് ആവശ്യമായ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും മുൻഗണനകളായി തുടരുമെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഏതൊരു സ്ഥാപനവും കർശനമായ എൻഫോഴ്സ്മെന്റ് നടപടികൾ നേരിടേണ്ടിവരുമെന്നും ADAFSA ഊന്നിപ്പറഞ്ഞു.