റാസൽഖൈമയിൽ ഗതാഗത തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകൾ വെ ടിയേറ്റ് മരിച്ചു : പ്രതിയെ അറസ്റ്റ് ചെയ്തു

Three women die in traffic accident in Ras Al Khaimah: Suspect arrested

റാസൽഖൈമയിൽ ഇടുങ്ങിയ വഴിയിലൂടെ വാഹനം കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തർക്കം രൂക്ഷമായതിന് പിന്നാലെ മൂന്ന് സ്ത്രീകൾക്ക് നേരെ ഒരാൾ വെടിയുതിർത്തു.

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെന്ന് സംശയിക്കുന്നയാളെ റാസൽഖൈമ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തോക്ക് കണ്ടുകെട്ടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ആത്മനിയന്ത്രണം പാലിക്കണമെന്നും ദൈനംദിന തർക്കങ്ങൾ വഷളാകുന്നത് ഒഴിവാക്കണമെന്നും റാസൽഖൈമ പോലീസ് അഭ്യർത്ഥിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരാൾക്കും എതിരെ നിയമം കർശനമായി പ്രയോഗിക്കുമെന്ന് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!